About Us

Home / About Us

About SMART-X

കേരളത്തിലെ വനിതകളുടെ ഉന്നമനത്തിനും വനിതാ ശാക്തീകരണത്തിലൂടെ സ്വയംപര്യാപ്തരായ സ്ത്രീസമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെയും നാടിന്റെ പുരോഗതി ലക്ഷ്യമാക്കി വിവിധ മേഖലകളിലെ തൊഴിലാധിഷ്ഠിത പരിശീലനം നൽകുന്ന പദ്ധതിയാണ് SMART-X.

2008 മുതൽ കേരളത്തിലെ പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പരിധിയിലുള്ള അർഹതപ്പെട്ട വനിതകളെ വാർഡ് മെമ്പർമാരുടെയും കുടുംബശ്രീ ADS മെമ്പർമാരുടെയും സഹകരണത്തോടെ തിരഞ്ഞെടുത്താണ് സമഗ്രമായ തൊഴിൽ പരിശീലനം നൽകി വരുന്നത്. Charitable Kerala Act പ്രകാരം രജിസ്റ്റർ ചെയ്ത ഈ സ്ഥാപനം ISO 9001:2015 സർട്ടിഫിക്കേഷൻ നേടിയതിനൊപ്പം Educational Board of Vocational Training and Research (EBVTR) അംഗീകൃതവുമാണ്.

നിലവിൽ കേരളത്തിലെ 14 ജില്ലകളിലായി 850-ലധികം അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി പ്രമുഖ ടൗണുകളിലും ഗ്രാമങ്ങളിലും വിജയകരമായി പരിശീലനം നടന്നു കൊണ്ടിരിക്കുന്നു.

Computer Courses

ബേസിക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മുതൽ അഡ്വാൻസ്ഡ് അക്കൗണ്ടിംഗ്, ഡിസൈനിങ് വരെയുള്ള സമഗ്ര കോഴ്‌സുകൾ.

Fashion Designing & Dress Making

ചുരിദാർ, സാരി ബ്ലൗസ്, എംബ്രോയ്ഡറി, സർഫസ് ഓർണമെന്റേഷൻ, ഡ്രസ്സ് മേക്കിങ് എന്നിവയിലെ പ്രായോഗിക പരിശീലനം.

Teachers Training (2023 മുതൽ)

പ്രീ-പ്രൈമറി, മോണ്ടിസോറി തലങ്ങളിൽ മികച്ച അധ്യാപികയാകാൻ ആവശ്യമായ ശാസ്ത്രീയമായ പ്രൊഫഷണൽ ട്രെയിനിംഗ്.

Hospital Admin & Beautician (2023 മുതൽ)

ആരോഗ്യ പരിപാലന രംഗത്തും ബ്രൈഡൽ മേക്കപ്പ് / സ്കിൻ കെയർ മേഖലകളിലും ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ.

92%

തൊഴിൽ നേടിയവർ

850+

പരിശീലന കേന്ദ്രങ്ങൾ

14

ജില്ലകളിൽ സാന്നിധ്യം

247

ഫാക്കൽറ്റി അംഗങ്ങൾ

What We Offer

സാധാരണ ഒരു പ്രൊഫഷണൽ സ്ഥാപനത്തിൽ ഈടാക്കുന്ന ഉയർന്ന ഫീസുകളുടെ പത്തിലൊന്ന് ചിലവിൽ മാത്രം ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി വനിതകളെ സ്വയംപര്യാപ്തരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

മിതമായ ഫീസ് ഘടന

രജിസ്ട്രേഷൻ ഫീസും എക്സാം ഫീസും മാത്രം ഈടാക്കിക്കൊണ്ട് സാധാരണ ഫീസിന്റെ പത്തിലൊന്ന് ചിലവിൽ മികച്ച പ്രൊഫഷണൽ പരിശീലനവും സർട്ടിഫിക്കേഷനും.

ആധുനിക കോഴ്സുകൾ

തുടക്കം മുതലുള്ള കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിങ് എന്നിവയ്ക്ക് പുറമെ 2023 മുതൽ ടീച്ചേഴ്സ് ട്രെയിനിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബ്യൂട്ടീഷ്യൻ കോഴ്സുകൾ.

സംസ്ഥാനവ്യാപക ശൃംഖല

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ടൗണുകളിലും ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന 850+ അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി പഠന സൗകര്യം.

Our Mission

SMART-X & KIFD സ്ത്രീശാക്തീകരണം മുഖാന്തരം സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയും, സ്വയംതൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകൾ നൽകുന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ISO 9001:2015 സർട്ടിഫിക്കേഷൻ നേടിയതോടൊപ്പം, Educational Board of Vocational Training and Research (EBVTR) അംഗീകൃതമായ നമ്മുടെ സ്ഥാപനങ്ങൾ കേരളത്തിലെ 14 ജില്ലകളിലായി 850-ലധികം അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴിയാണ് വിവിധ കോഴ്‌സുകൾ നടത്തുന്നത്.

Our Vision

SMART-X & KIFD ശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം, തൊഴിൽ അവസരങ്ങൾ വർധിപ്പിച്ച് സമൂഹത്തിന്റെ പുരോഗതി കൈവരിക്കുന്നു.
കേരളത്തിലെ 14 ജില്ലകളിലായി 850-ലധികം അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി ഉയർന്ന നിലവാരമുള്ള തൊഴിൽ അടിസ്ഥാന പഠനവും, പ്രായഭേദമന്യേ എല്ലാ വനിതകൾക്കും മികച്ച തൊഴിൽ സാധ്യതകളും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദർശനം.